banner

കൊല്ലം കോര്‍പറേഷന്‍ മേയറായി എ കെ ഹഫീസ് ചുമതലയേറ്റു....!, കരുമാലില്‍ ഡോ. ഉദയ സുകുമാരൻ ഡെപ്യൂട്ടി മേയർ


കൊല്ലം കോര്‍പ്പറേഷന്‍ മേയറായി താമരക്കുളം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എ.കെ ഹഫീസ് ചുമതലയേറ്റു. വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലായിരുന്നു  വോട്ടെടുപ്പ്.  പി ജെ രാജേന്ദ്രന്‍ 16 വോട്ടും എ കെ ഹഫീസ് 27 വോട്ടും നേടി. ഫലപ്രഖ്യാപനത്തിനുശേഷം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 

ഡെപ്യൂട്ടി മേയറായി തങ്കശ്ശേരി ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 56 വോട്ടുകളില്‍ 27 വോട്ടുകള്‍ നേടി. ഡോ.ഉദയ സുകുമാരന് മേയര്‍ എ.കെ.ഹഫീസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

Post a Comment

0 Comments