banner

കൊല്ലത്ത് എം.ഡി.എം.എയുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ....!, ലഹരിമരുന്ന് വിൽപ്പന നടത്തിയ പണവും കണ്ടെടുത്തു

കൊല്ലം : എം.ഡി.എം.എയുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. വടക്കേവിള മേഖല ഡിവൈഎഫ്ഐ വൈസ് പ്രസിഡന്റ് റെനീഫ്, ഇരവിപുരം സ്വദേശി ഷാറൂഖാൻ എന്നിവരെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി. നാല് ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ഇരവിപുരം പുത്തൻചന്ത റെയിൽവേ ട്രാക്കിന് സമീപത്തുവെച്ച് ഇന്ന് പുലർച്ചെയാണ് ഇരുവരെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി സംഘങ്ങളുമായുള്ള ബന്ധം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ലഹരിമരുന്ന് വിൽപ്പന നടത്തിയ പണവും പ്രതികളിൽ നിന്നും കണ്ടെടുത്തു. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്കുള്ള ലഹരി മരുന്നിൻ്റെ ഒഴുക്ക് തടയാൻ സിറ്റി പൊലീസ് പരിശോധന തുടരുകയാണ്.

Post a Comment

0 Comments