banner

കനിവുള്ള ഹൃദയങ്ങളെ കൈവിടരുതേ....!, നവാസിന് വൃക്ക ദാനം ചെയ്യാൻ ഭാര്യ തയ്യാറാണ്; പക്ഷെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വേണം 8 ലക്ഷം; സഹായിക്കണെ


.

കുടുംബത്തിൻ്റെ ഏക ആശ്രയമായ പത്തനംതിട്ട ജില്ലയിലെ മാങ്കോട് മണക്കാട്ടുപുഴ തെമ്പാവിൻമൂട്ടിൽ വീട്ടിൽ നവാസ് ടി. എച്ച്. (49) ഗുരുതരമായ ക്രോണിക് കിഡ്‌നി ഡിസീസ് (സ്റ്റേജ് V) രോഗബാധിതനായി ചികിത്സയിൽ കഴിയുകയാണ്. നിലവിൽ അദ്ദേഹം ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഹീമോഡയാലിസിസ് ചികിത്സയിലാണ്.

വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണ്. നവാസിന് വൃക്ക ദാനം ചെയ്യാൻ തയ്യാറായിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ റെജീനയാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 8 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്നതായാണ് ചികിത്സാ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്.

ഇത്രയും വലിയ തുക കണ്ടെത്താൻ കുടുംബത്തിന് സാമ്പത്തികമായി കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ, മാനവികതയും കരുണയും ഉള്ള പൊതുസമൂഹത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് കുടുംബം.

സഹായം നൽകാൻ തയ്യാറാകുന്നവർക്ക് താഴെ പറയുന്ന അക്കൗണ്ടിലേക്ക് തുക കൈമാറാവുന്നതാണ്:

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
അക്കൗണ്ട് പേര് : നവാസ് തെമ്പാവിൻമൂട്ടിൽ ഹനീഫ റൗവുത്തർ (Navaz Thenpavinmoottil Haneefa Rawther)
അക്കൗണ്ട് നമ്പർ : 2027904068683
IFSC കോഡ് : SBIN0070072
ബാങ്ക് : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
ശാഖ : പത്തനാപുരം

ഫോൺപേ / ഗൂഗിൾ പേ / പേടിഎം വഴി സഹായിക്കുവാൻ:
നസീബ് നവാസ് (മകൻ) – 📞 9961756258

ഒരു ജീവൻ രക്ഷിക്കാൻ കനിവുള്ള ഹൃദയങ്ങളുടെ കൈത്താങ്ങ് അത്യാവശ്യമായിരിക്കുന്ന ഈ ഘട്ടത്തിൽ, കഴിയുന്നവർ സഹായം നൽകണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.

Post a Comment

0 Comments