banner

കരുവ മുസ്ലിം ജമാഅത്ത് വിവാദം....!, സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയ യുവാവിന് മർദനം; പ്രതിക്കെതിരെ പൊലീസിൽ പരാതി


അഞ്ചാലുംമൂട് : കരുവ മുസ്ലീം ജമാഅത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചതായി ആരോപണം. പരിക്കേറ്റ യുവാവിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാവിന് കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

കരുവ വലിയവിള തെക്കേച്ചേരി സ്വദേശി അമീർഖാനാണ് ആക്രമണത്തിനിരയായത്. നടുവിലച്ചേരി സ്വദേശി സിയാദാണ് കയ്യേറ്റം നടത്തിയതെന്നാണ് അഞ്ചാലുംമൂട് എസ് എച്ച് ഒ മുമ്പാകെ അമീർ ഖാൻ നൽകിയ പരാതിയിൽ പറയുന്നത്. 

കഴിഞ്ഞ ഒമ്പത് മാസത്തെ പള്ളി വരവ്-ചെലവ് കണക്കുകളിൽ ഓഡിറ്റ് അധികൃതർ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നതായും ഇക്കാര്യം ചോദ്യം ചെയ്തതിനു പിന്നാലെയാണ് അക്രമം ഉണ്ടായതെന്നും അമീർഖാൻ പരാതിയിൽ പറയുന്നത്. ഇത് ജമാഅത്ത് കമ്മിറ്റിയിലും പൊതുജനങ്ങൾക്കിടയിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments