banner

ഹൃദയാഘാതം...!, അഞ്ചാലുംമൂട് സ്വദേശിയായ യുവാവ് അബുദാബിയിൽ മരിച്ചു; അവയവങ്ങൾ ദാനം ചെയ്യും


അഞ്ചാലുംമൂട് : ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ ചികിത്സയിലായിരുന്ന തൃക്കടവൂർ സ്വദേശി മരിച്ചു. കോട്ടയ്ക്കകം സി.കെ.പി നഗർ 207/10 'രാഹുലം' വീട്ടിൽ രാഹുൽ ആർ.എസ്. (36) ആണ് മരിച്ചത്. അബുദാബി മുസഫയിലെ അഹല്യ ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യനായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഡ്യൂട്ടി ഇടവേളയിൽ ആശുപത്രിയിലെ റെസ്റ്റ് റൂമിൽ വിശ്രമിക്കുകയായിരുന്ന രാഹുൽ അടുത്ത ജോലി സമയമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത് എന്നാണ് നാട്ടിൽ ലഭിച്ച വിവരം. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ അന്ത്യം സംഭവിക്കുകയായിരുന്നു..

രാഹുലിന്റേത് അപൂർവ്വ രക്തഗ്രൂപ്പ് ആയതിനാൽ അവയവദാനത്തിനുള്ള സാധ്യതയെക്കുറിച്ച് അധികൃതർ ബന്ധുക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിനെത്തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം നൽകി. നിലവിൽ അബുദാബി ക്ലീവ്‌ലൻഡ് ആശുപത്രിയിൽ അവയവദാനത്തിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്നാണ് വിവരം.
റിട്ട. എസ്.ഐ (കേരള പൊലീസ്) രാജേന്ദ്രൻ പിള്ളയുടെയും റിട്ട. ഗവ. നഴ്സിംഗ് സൂപ്പർവൈസർ ശാന്തകുമാരിയുടെയും മകനാണ്.
മകൾ: നൈക രാഹുൽ.
സഹോദരി: രഞ്ജു ആർ.എസ്. സഹോദരീ ഭർത്താവ്: മനോജ് കുമാർ (എക്സ് സർവീസ്).
സംസ്കാരം പിന്നീട്.

Post a Comment

0 Comments