banner

നഴ്സിംഗ് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ചു...!, അഞ്ചാലുംമൂടിന് കണ്ണീരോർമ്മയായി 21-കാരൻ, ഒരാൾ ചികിത്സയിൽ


അഞ്ചാലുംമൂട് : എറണാകുളം ഓടക്കാലിയിൽ പെരിയാർവാലി കനാലിലുണ്ടായ അപകടത്തിൽ തൃക്കരുവ സ്വദേശിയായ വിദ്യാർത്ഥി മരിച്ച വാർത്തയുടെ നടുക്കത്തിലാണ് നാട്. അഞ്ചാലുംമൂട് തൃക്കരുവ വന്മള അജ്മൽ ഹൗസിൽ ഹബീബ് - സബീന ദമ്പതികളുടെ മകൻ അജ്മൽ (21) ആണ് പെരുമ്പാവൂരിന് സമീപം അശമന്നൂർ ഹൈലെവൽ കനാലിൽ മുങ്ങിമരിച്ചത്. അജ്മലിനൊപ്പം സഹപാഠിയായ അജ്സലും മരണപ്പെട്ടു.

ചെറുകുന്നം ഇന്ദിരാഗാന്ധി മെമ്മോറിയൽ നഴ്സിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ അജ്മൽ, സഹപാഠികൾക്കൊപ്പം അശമന്നൂർ ക്ഷേത്രത്തിന് സമീപമെത്തിയതായിരുന്നു. ഇന്ന് രാവിലെ കനാലിൽ കുളിക്കാനിറങ്ങുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ശക്തമായ ഒഴുക്കിൽപ്പെട്ട അജ്മലിനെയും കൂട്ടുകാരെയും നാട്ടുകാർ ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പിന്നീട് നാട്ടിലെത്തിക്കും. പഠനത്തിലും നാട്ടിലും സജീവമായിരുന്ന അജ്മലിന്റെ വേർപാട് തൃക്കരുവ യ്ക്ക് വലിയ നോവായി മാറി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൃത്ത് എമിലിനായി പ്രാർത്ഥനയിലാണ് സഹപാഠിക. സംസ്കാരം പിന്നീട് നടക്കും.

Post a Comment

0 Comments