പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രവചനവുമായി എക്സിറ്റ് പോളുകൾ. ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് നയിക്കുന്ന എൻഡിഎ സംഖ്യം അധികാരത്തിലെത്തും എന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് – ഡിഎംകെ സഖ്യം സീറ്റ് നില ഉയർത്തും. സ്വതന്ത്ര സ്ഥാനാർഥികളും തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്നും സർവേകൾ പറയുന്നു.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം, 40% വോട്ട് എൻഡിഎ സഖ്യം പുതുച്ചേരിയിൽ സ്വന്തമാക്കിയിട്ടുണ്ട്. 16 മുതൽ 20 വരെ സീറ്റുകൾ വരെ സഖ്യം നേടുമെന്നാണ് പ്രവചനം. ഡിഎംകെയും കോൺഗ്രസും നയിക്കുന്ന പ്രതിപക്ഷം 30% വോട്ട് വിഹിതത്തോടെ 6 മുതൽ 8 സീറ്റുകൾ വരെ നേടുമെന്നും സർവേ പറയുന്നു. മറ്റുള്ളവർ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും എക്സിറ്റ് പോൾ പറയുന്നു.
പീപ്പിൾസ് സർവേ ഫലവും എൻഡിഎ സഖ്യം അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. 16 മുതൽ 19 വരെ സീറ്റുകൾ വരെ സഖ്യം നേടും. പ്രതിപക്ഷം 10-12 സീറ്റുകൾ വരെയും സ്വതന്ത്ര സ്ഥാനാർഥികൾ 2-7 സീറ്റ് വരെ സ്വന്തമാക്കിയേക്കുമെന്നും എക്സിറ് പോൾ ഫലത്തിൽ പറയുന്നു.
.jpg)
0 Comments