banner

ഇറാനെതിരെയുള്ള നാവിക ഉപരോധം ഫലപ്രദമെന്ന് ട്രംപ്…!, തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്; വലിയ പദ്ധതികൾക്കൊരുങ്ങി അമേരിക്ക

വാഷിങ്ടൺ : ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ വിഷയത്തിൽ ഇറാനിൽ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം പിൻവലിക്കില്ലെന്നും ട്രംപ് അമേരിക്കൻ മാധ്യമമായ ആക്സിയോസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

നാവിക ഉപരോധം ഇറാനെ ശ്വാസം മുട്ടിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അതിനിടെ ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹ്രസ്വവും ശക്തവുമായ ആക്രമണം അമേരിക്കൻ സൈന്യം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം അമേരിക്ക നാവിക ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകൾക്ക് ഇടം നൽകാനാണ് ഇതുവരെ സംയമനം പാലിച്ചതെന്നും ഇറാൻ വ്യക്തമാക്കി.

Post a Comment

0 Comments