അഞ്ചാലുംമൂട് : പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരൻ മരിച്ചു. തൃക്കരുവാ നടുവിലച്ചേരി കിഴക്കേടത്ത് വീട്ടിൽ (കായിക്കര) ആദിൽ - ആമിന ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൻ ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് മൂന്ന് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. തുടർന്ന് ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയൻസസ് & ടെക്നോളജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. പനിയെ തുടർന്നുള്ള അണുബാധയാണ് മരണകാരണമെന്നാണ് വിവരം. ഖബറടക്കം ഇന്ന് കരുവാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
.jpg)
0 Comments