അഞ്ചാലുംമൂട് : കുപ്പണയിലെ വിവാഹ വേദിയ്ക്ക് സമീപം യുവാക്കൾ സംഘം ചേർന്ന് ഏറ്റുമുട്ടി. കഴിഞ്ഞ ജനുവരിയിൽ നടന്ന കുപ്പണ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണ് വിവാഹപ്പന്തലിലെ കൂട്ടത്തല്ലിൽ കലാശിച്ചത്. ഉത്സവത്തിനിടെ തന്നെ ഒരു സംഘം മർദ്ദിച്ചതിലുള്ള പ്രതികാരം തീർക്കാൻ യുവാവ് സുഹൃത്തുക്കളുമായെത്തി എതിർവിഭാഗത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസിൻ്റെ നിഗമനം.
നാട്ടുകാരും ബന്ധുക്കളും നോക്കിനിൽക്കെ പരസ്യമായി മർദ്ദിച്ച് അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമിസംഘം എത്തിയത്. സംഘർഷത്തിൽ ഒന്നിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് വിവരം. കൂടുതൽ വിവരങ്ങൾ ഉടൻ......
.jpg)
0 Comments