ഡൽഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ 5 കിലോയുടെ ഛോട്ടുഗ്യാസ് സിലിണ്ടറുകളുടെ വിലയിലും വർദ്ധനവ്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയും ഛോട്ടുഗ്യാസിന് 261 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അഞ്ചു കിലോ സിലിണ്ടര്‍ വില വര്‍ധനവ് സാധാരണക്കാരന്‍റെ ജീവിതത്തെ സാരമായി ബാധിക്കും.
നിരവധി പേർ ഉപയോഗിക്കുന്ന ഛോട്ടുഗ്യാസ് സിലിണ്ടറിന് നേരത്തെ ക്ഷാമം ഉണ്ടായിരുന്നു. വില വര്‍ധനയോടെ ഹോട്ടലുകളും റസ്റ്റോറന്‍റുകളിലും ഉപയോഗിക്കുന്ന 19 കിലോ എൽപിജി സിലിണ്ടറിന്റെ വില 3000 രൂപയായി . പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില.
.jpg)
0 Comments