കൊല്ലം : സഹോദരിക്ക് കിൻഡർ ജോയ് 'വാങ്ങി നൽകിയതിൽ പ്രകോപിതനായി 16കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചത്. കഴിഞ്ഞ 27നായിരുന്നു സംഭവം.
രാത്രി 12 മണിയോടെയായിരുന്നു സംഭവം.സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മങ്ങാട് ഷോൺ, ഷിനോമാത്യു എന്നിവർക്കെതിരെ കേസെടുത്തു. കേസിൽ ആരെങ്കിലും അറസ്റ്റിലായിട്ടുണ്ടോ എന്ന് വ്യക്തമല്ല
.jpg)
0 Comments