banner

കൊല്ലത്ത് ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് സെൻ്ററിൽ വൻ തീപിടിത്തം...!, 30 ഓളം വണ്ടികൾ കത്തിനശിച്ചു


കൊല്ലം : പഴയാറ്റിൻകുഴി വാട്ടർ ടാങ്കിന് സമീപത്തെ ചേതക് ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് സെൻ്ററിൽ വൻ തീപിടിത്തം. ഷോറൂമിൽ സർവീസിനായി എത്തിച്ചിരുന്ന മുപ്പതോളം വാഹനങ്ങൾ തീപിടിത്തത്തിൽ പൂർണ്ണമായി കത്തിനശിച്ചതായാണ് വിവരം. ഇത് സ്ഥിരീകരിച്ചിട്ടില്ല. വിവരമറിഞ്ഞ് കൊല്ലത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ തുടരുകയാണ്.

പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഷോറൂമിന് തീപിടിക്കാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. തീപിടിത്തത്തെ തുടർന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.

Post a Comment

0 Comments