ബെംഗളൂരു : ജോലി നിർത്തി പോകാൻ ശ്രമിച്ചതിന് ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂരമായ മർദനം. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിനി സുനിതയ്ക്കാണ് (47) മർദനമേറ്റത്. തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി ആക്രമിച്ചത്. മർദനത്തെത്തുടർന്ന് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ സുനിത നിലവിൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.,
പത്രപ്പരസ്യം കണ്ട് 12 ദിവസം മുൻപാണ് സുനിത ബെംഗളൂരുവിലെ ഷെൽട്ടർ ഹോമിൽ ജോലിക്ക് എത്തിയത്. എന്നാൽ ദീപക്കിന്റെ മദ്യപാനവും മോശം പെരുമാറ്റവും കാരണം ജോലി ഉപേക്ഷിച്ച് മടങ്ങാൻ ഇവർ തീരുമാനിച്ചു. കൂടുതൽ പണം വാഗ്ദാനം ചെയ്തിട്ടും നിൽക്കാൻ തയ്യാറാകാതിരുന്നതാണ് ദീപക്കിനെ പ്രകോപിപ്പിച്ചത്. സുനിതയെ മർദിച്ച കാര്യം ദീപക് തന്നെ സമ്മതിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. “കഴുത്തിന് നല്ലപോലെ കൊടുത്തിട്ടുണ്ട്, അവൾ ചത്ത് കഴിഞ്ഞാൽ നോക്കാം” എന്നാണ് ദീപക് ഓഡിയോയിൽ പറയുന്നത്.
മർദനത്തിൽ സുനിതയുടെ തലയിൽ മൂന്നിടത്തായി രക്തം കട്ടപിടിച്ചിരിക്കുകയാണ്. അബോധാവസ്ഥയിലായ സുനിത മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ പ്രതീക്ഷ കൈവിട്ടതായും ഭർത്താവ് സിന്റോ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
.jpg)
0 Comments