കൊല്ലം : കൊല്ലത്ത് അമ്പതുകാരനെ കടയ്ക്കു പിന്നിലായി മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ ശ്രീസായി ഏജൻസീയിലെ ജീവനക്കാരൻ കരവാളൂർ കറമ്പൻമുക്ക് മഠത്തുoകോണത്ത് വീട്ടിൽ രാജീവിനെ ആണ് കടയുടെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
രാജീവനെ 11 മണി മുതലാണ് കാണാതായത്. ഉച്ച മുതൽ ഭാര്യ പല തവണയായി ഫോണിൽ വിളിച്ചു നോക്കി എങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് സഹോദരൻ്റെ ഭാര്യയെ വിളിച്ചു വിവരം അറിയിച്ചു.
കടയിൽ എത്തി തിരക്കിയപ്പോഴാണ് അവിടെയും രാജീവിനെ കുറെ നേരമായി കാണാൻ ഇല്ലന്ന് ഒപ്പമുള്ളവർ പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

0 Comments