പാലക്കാട് : ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നുവെന്ന ആരോപണവുമായി സ്ഥാനാർത്ഥി പി.കെ ശശി. മണ്ഡലത്തിൽ ബിജെപി വോട്ടുകൾ ഗണ്യമായി ഉയർന്നതിൽ അസ്വാഭാവികതയുണ്ടെന്നും ഇതിൽ ഗൗരവതരമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധികമായി ആയിരക്കണക്കിന് വോട്ടുകൾ പോൾ ചെയ്തിട്ടും സിപിഎം വോട്ടുകളിൽ വർധനവുണ്ടാകാത്തത് പരിശോധിക്കപ്പെടണം. താൻ പാർട്ടി വിട്ട വിമതനല്ലെന്നും ഉറച്ച കമ്മ്യൂണിസ്റ്റാണെന്നും വ്യക്തമാക്കിയ ശശി, വരും ദിവസങ്ങളിൽ ‘ടീം യുഡിഎഫ്’ ആയി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാർ 26,910 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. പ്രേംകുമാർ 74,890 വോട്ടുകൾ നേടിയപ്പോൾ പി.കെ ശശിക്ക് 47,980 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി മേജർ രവി 42,303 വോട്ടുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 2021-ലെ തെരഞ്ഞെടുപ്പിനേക്കാൾ വലിയ മുന്നേറ്റമാണ് ഇത്തവണ എൽഡിഎഫ് ഒറ്റപ്പാലത്ത് നടത്തിയത്.
.jpg)
0 Comments