അഞ്ചാലുംമൂട് : ജാതി അധിക്ഷേപം നടത്തുന്നത് പൊതുജന മധ്യത്തിലാണെങ്കിൽ മാത്രമേ എസ്‌സി–എസ്‌ടി വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കാനാകൂ എന്ന സുപ്രീംകോടതി വിധി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് പട്ടികജാതി ക്ഷേമസമിതി (പികെഎസ്) അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടതിവിധി കത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ദളിത് വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളും അന്തസ്സും ഉറപ്പാക്കാനും ജാതിവിവേചനങ്ങൾ അവസാനിപ്പിക്കാനുമുള്ള പീഡന നിരോധന നിയമത്തെ ദുർബലപ്പെടുത്തുന്നതാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിയെന്ന് പികെഎസ് ചൂണ്ടിക്കാട്ടി. ഈ വിധി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നിയമഭേദഗതി കൊണ്ടുവരണമെന്ന് പികെഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനാവിരുദ്ധമെന്ന് പികെഎസ്:
അഞ്ചാലുംമൂട്ടിൽ നടന്ന പ്രതിഷേധ യോഗത്തിൽ സുഗതൻ അധ്യക്ഷനായി. പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ശാന്തകുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ആർ. രതീഷ് സ്വാഗതമാശംസിച്ചു. കുഞ്ഞുമോൻ, രാജേന്ദ്രൻ, എൻ.കെ. ചന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

0 Comments