banner

കോട്ട പിടിച്ചടക്കി 'ദളപതി'; തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകും; ബംഗാളിൽ 'താമര' വസന്തം; സുവേന്ദു അധികാരി മുഖ്യമന്ത്രി


ചെന്നൈ/കൊൽക്കത്ത : ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തെ ചടുലമായ നീക്കങ്ങളിലൂടെ മാറ്റിവരച്ച് തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഭരണമാറ്റം. ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്മാരെ അമ്പരപ്പിച്ച് നടൻ വിജയ് തമിഴ്നാടിന്റെ ഭരണസാരഥ്യം ഏൽക്കുമ്പോൾ, മമതയുടെ പത്ത് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് സുവേന്ദു അധികാരി ബംഗാളിന്റെ മുഖ്യമന്ത്രിയാകും.

വിജയിച്ച് ദളപതി
തമിഴ്നാട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ ഹാജരാക്കിയതോടെയാണ് വിജയ്‌യുടെ സർക്കാർ രൂപീകരണത്തിന് വഴിതെളിഞ്ഞത്. കോൺഗ്രസ് ഡി.എം.കെ ബന്ധം ഉപേക്ഷിച്ച് വിജയ്‌ക്കൊപ്പം ചേർന്നത് വഴിത്തിരിവായി. ഇടത് പാർട്ടികളും വി.സി.കെയും പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് അല്പസമയത്തിനകം ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

ബംഗാളിൽ കാവി വസന്തം
ബംഗാളിൽ 293 സീറ്റുകളിൽ 207 സീറ്റുകൾ നേടി ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ചാണ് ബിജെപി അധികാരത്തിലെത്തുന്നത്. നിരീക്ഷകനായ അമിത് ഷാ പങ്കെടുത്ത നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മമത ബാനർജിയെ അവരുടെ തട്ടകമായ ഭവാനീപൂരിൽ വീഴ്ത്തിയാണ് സുവേന്ദു ഈ ചരിത്രവിജയം സ്വന്തമാക്കിയത്. സത്യപ്രതിജ്ഞ നാളെ കൊൽക്കത്തയിൽ നടക്കും.
ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും തൃണമൂലിനെ 80 സീറ്റുകളിലേക്ക് ഒതുക്കി. തമിഴ്നാട്ടിലും ബംഗാളിലും ഉണ്ടായ ഈ രാഷ്ട്രീയ മാറ്റങ്ങൾ വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Post a Comment

0 Comments