banner

വിമാന ഇന്ധനനിരക്കില്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : വിമാന ഇന്ധനനിരക്കില്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കുള്ള എ.ടി.എഫ് നിരക്കിലാണ് കേന്ദ്രം അഞ്ച് ശതമാനം വര്‍ധന വരുത്തിയത്. ആഭ്യന്തര വിമാനകമ്പനികളെ നിരക്ക് വര്‍ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വിമാന ഇന്ധനനിരക്കില്‍ കമ്പനികള്‍ വര്‍ധന വരുത്തുന്നത്.76.55 ഡോളറിന്റെ വര്‍ധനയാണ് വിമാന ഇന്ധനനിരക്കില്‍ കമ്പനികള്‍ വരുത്തിയിരിക്കുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധനനിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ വാണിജ്യ പാചകവാതക വിലയും വര്‍ധിപ്പിച്ചിരുന്നു.

Post a Comment

0 Comments