അഞ്ചാലുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ ഇരുപത്തൊന്നുകാരനായി അന്വേഷണം ഊർജ്ജിതമാക്കി. ചാത്തന്നൂർ സ്വദേശിയായ അനീഷി(21)നെതിരെയാണ് അഞ്ചാലുംമൂട് പോലീസ് പോക്സോ ചുമത്തി കേസെടുത്തത്.
സോഷ്യൽ മീഡിയ വഴിയാണ് പ്രതി സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്.
തുടർന്ന് മൊബൈൽ ഫോൺ വഴി നിരന്തരം ബന്ധപ്പെട്ട് പെൺകുട്ടിയെ സ്വാധീനിച്ച പ്രതി ചാത്തന്നൂരിലെ സ്വന്തം വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പ്രതി വിവാഹവാഗ്ദാനം നൽകി പീഡനം തുടർന്നതായാണ് പോലീസിന് ലഭിച്ച പരാതി. ഈക്കഴിഞ്ഞ 28നും പ്രതി പെൺകുട്ടിയെ സമാനമായ രീതിയിൽ പീഡിപ്പിച്ചു. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്.

0 Comments