banner

പാമ്പ് കടിച്ചെന്ന് സംശയം: അഞ്ചാലുമൂട് സ്‌കൂളിലെ വിദ്യാർത്ഥിനി ആശുപത്രിയിൽ, ബ്ലഡ് ടെസ്റ്റിൽ വിഷാംശമില്ല


അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പാമ്പ് കടിച്ചതായി സംശയിക്കുന്നതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്തെ ഇടവേളയിൽ ക്ലാസിലായിരുന്ന കുട്ടിയുടെ കാലിൽ മുറിവ് കണ്ടതിനെ തുടർന്ന് സഹപാഠികൾ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. 

സഹപാഠികളുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ നടത്തിയ ബ്ലഡ് ടെസ്റ്റിൽ വിഷാംശത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും മുൻകരുതൽ എന്ന നിലയിൽ കുട്ടി നിലവിൽ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്.

Post a Comment

0 Comments