banner

പെരുമൺ തീവണ്ടി ദുരന്തത്തിന് 38 വയസ്സ്: അനുസ്മരണ സമ്മേളനം ജൂലൈ 8ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും



അഞ്ചാലുംമൂട് : 105-പേരുടെ ജീവനറ്റ പെരുമൺ തീവണ്ടി ദുരന്തത്തിന്റെ മുപ്പത്തിയെട്ടാം വാർഷിക അനുസ്മരണം ബുധനാഴ്ച രാവിലെ 9 മണിക്ക് പെരുമൺ സ്മൃതി മണ്ഡപത്തിൽ നടക്കും. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഐലൻഡ് എക്സ്പ്രസ്സിന്റെ പത്ത് ബോഗികൾ അഷ്ടമുടി കായലിലേക്ക് മറിഞ്ഞുണ്ടായ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ റെയിൽവേ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണനും പിന്നീട് വന്ന റിട്ടയേർഡ് എയർ മാർഷൽ സി എസ് നായിക്കും നടത്തിയ അന്വേഷണങ്ങൾക്ക് സാധിച്ചിരുന്നില്ല. യക്ഷിക്കഥകളെ വെല്ലുന്ന തരത്തിൽ അന്ന് പ്രദേശത്ത് ഉണ്ടാകാത്ത ചുഴലിക്കാറ്റിനെ പഴിചാരിയാണ് അന്വേഷണ കമ്മീഷനുകൾ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ദുരന്ത സമയത്ത് അവിടെ ചെറിയ ചാറ്റൽമഴ മാത്രമാണുണ്ടായിരുന്നതെന്നാണ് വസ്തുത.

ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും. കമ്മിറ്റി ചെയർമാൻ ഡോ കെ വി ഷാജി ചടങ്ങിൽ അധ്യക്ഷത വഹിക്കും. നേതാക്കളായ ബി.ജയന്തി വിനീത വിജയൻ മോഹൻ പെരിനാട് വിജയകുമാർ അജീഷ് അഡ്വക്കേറ്റ് ജി വിജയകുമാർ ആർ പി പണിക്കർ അപ്സര ശശികുമാർ വി പി വിധു പെരിനാട് വിജയൻ മങ്ങാട് സുബിൻ നാരായണൻ പെരുമൺ ഷാജി തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 9 മണിക്ക് പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും നടക്കും.

Post a Comment

0 Comments