banner

കാണാതായിട്ട് രണ്ട് ദിവസം...!, അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ


കല്ലമ്പലം: രണ്ടു ദിവസമായി കാണാതായ ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ യുവാവിന്റെ മൃതദേഹം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കലത്തുകാവ് അൻസാറിൻ്റെയും സീനയുടെയും മകൻ ആഷിഖിന്റേതാണ് മൃതദേഹമെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തെ റോഡരികിലാണ് കാർ കണ്ടെത്തിയത്. കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിക്കരിഞ്ഞ നിലയിലും കണ്ടെത്തി. പ്രാഥമിക പരിശോധനയ്ക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആഷിഖിനെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കല്ലമ്പലത്ത് കാർ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Post a Comment

0 Comments