banner

കൊവിഡ് കേസുകൾ വർധിക്കുന്നു… മുൻകരുതൽ നടപടികൾ ശക്തമാക്കി

നടപടികൾ കർശനമാക്കി. പല സംസ്ഥാനങ്ങളിലും കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്, പക്ഷേ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. രാജ്യവ്യാപക രോഗവിവരം മന്ത്രാലയം ഇന്ന് പ്രസിദ്ധീകരിച്ചേക്കും.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പുതിയ കേസുകൾ കണ്ടെത്തി. കേരളത്തിൽ 519 ആക്ടീവ് കേസുകളും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി ഇന്നലെ അറിയിച്ചു. 

മഹാരാഷ്ട്രയിൽ 86 പുതിയ കേസുകളോടെ ആകെ 383 ആക്ടീവ് കേസുകളായി; 6 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ചണ്ഡീഗഢിൽ 40 വയസ്സുള്ള യുപി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കർണാടകത്തിൽ 26 പുതിയ കേസുകളോടെ ആകെ 126 ആക്ടീവ് കേസുകളായി. ഹരിയാനയിൽ 12 ആക്ടീവ് കേസുകളുണ്ട്. അരുണാചൽ പ്രദേശിൽ ഈ വർഷം ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.

Post a Comment

0 Comments