Iklan

Iklan

,

Iklan

Video

സ്നേഹം തേടി, കിട്ടിയില്ല…!, ആറ് പേരെ വിവാഹം കഴിച്ച് അറസ്റ്റിലായ രേഷ്മയുടെ കഥകേട്ട് ഞെട്ടി പോലീസ്; തട്ടിപ്പുകാരിയെ വിശ്വാസത്തിലെടുക്കാതെ പോലീസ്

SPECIAL CORRESPONDENT
, Sunday, June 08, 2025 WIB Last Updated 2025-06-08T03:09:22Z

കഴിഞ്ഞ ദിവസം വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മയുടെ കഥകേട്ട് ഞെട്ടി പോലീസ്. കല്യാണം കഴിച്ച എല്ലാവരോടും പറഞ്ഞത് അനാഥയാണെന്ന ഒരേ കഥയാണ് ഇവർ പറഞ്ഞിരിക്കുന്നത്. സ്നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

രേഷ്മയുടെ ആദ്യ വിവാഹം നടന്നത് 2014ൽ ആണ്. 2022 മുതൽ വിവിധ ജില്ലകളിലായി ആറ് പേരെ കല്യാണം കഴിച്ചു. വിവാഹം കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ അവിടെ നിന്ന് മുങ്ങും. രണ്ട് വയസ്സുള്ള കുട്ടിയുണ്ട് രേഷ്മയ്ക്ക്.

കഴിഞ്ഞ ദിവസമാണ വിവാഹ തട്ടിപ്പുകാരി തിരുവനന്തപുരത്ത് പിടിയിലായത്. എറണാകുളം സ്വദേശിയായ 30കാരിയായ രേഷ്മയാണ് ഏഴാം കല്യാണത്തിന് തൊട്ടുമുമ്പ് പിടിയിലായത്. ആര്യനാട് പഞ്ചായത്തംഗമായ വരന് തോന്നിയ സംശയമാണ് രേഷ്മയെ കുടുക്കിയത്. വിവിധ ജില്ലകളിലായി ആറുപേരെയാണ് ഇതിനകം രേഷ്മ വിവാഹം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.

നേരിട്ട് കണ്ടപ്പോൾ യുവാവിനോട് രേഷ്മ പറഞ്ഞത് താൻ അനാഥയെന്ന്. തന്നെ ദത്തെടുത്താതാണെന്നും കൂടെ മറ്റാരുമില്ലെന്നൊക്കെ പറ‌ഞ്ഞു യുവാവിനെ വിശ്വസിപ്പിച്ചു. ഒടുവിൽ കല്യാണം തീരുമാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി. ഇതിനിടെ രേഷ്മയുടെ പെരുമാറ്റത്തിൽ വരന് അസ്വാഭാവികത തോന്നി.

കല്യാണത്തിനൊരുങ്ങാനായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയപ്പോൾ ബാഗ് പരിശോധിച്ചു. കിട്ടിയത് മുൻ വിവാഹങ്ങളുടെ ക്ഷണക്കത്തുകൾ. ആര്യാനാട് പൊലീസ് സ്ഥലത്തെത്തി രേഷ്മയെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് അമ്പരപ്പിക്കുന്ന വിവാഹതട്ടിപ്പ് കഥ പുറത്തുവന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents