Iklan

Iklan

,

Iklan

Video

യുവമോഡലും യൂട്യുബറുമായ 23-കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹമായി അഞ്ജലി പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകൾ

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T15:02:19Z

യുവമോഡൽ അഞ്ജലി വർമോറയെ (23) മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.

അഞ്ജലി വെർമോറ മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അ‍ഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിനു പിന്നാലെ അഞ്ജലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ചർച്ചയായി. വളരെ അടുപ്പമുള്ളൊരാൾ വിട്ടുപോയതിന്റെ സൂചന നൽകിയിരുന്നതാണ് പോസ്റ്റുകൾ.

“ഇന്ന് ഞാൻ നിനക്ക് ഒന്നുമല്ലെന്ന് എനിക്ക് മനസ്സിലായി” എന്ന വാചകത്തോടെയാണ് ഒരു റീൽ പങ്കുവെച്ചിട്ടുള്ളത്. മറ്റെന്തു നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ലെന്ന് മറ്റൊരു റീലിൽ അവർ കുറിച്ചു. സംഭവത്തിൽ അത്വ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents