Iklan

Iklan

,

Iklan

Video

തിരുവനന്തപുരം-ദില്ലി വിമാനത്തിന് അടിയന്തര ലാൻ്റിംഗ്…!, യാത്രക്കാരിൽ കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാരും

SPECIAL CORRESPONDENT
, Monday, August 11, 2025 WIB Last Updated 2025-08-11T02:35:30Z

തിരുവനന്തപുരം : തിരുവനന്തപുരം-ദില്ലി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ്റിംഗ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. 

കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. അതേസമയം, ചെന്നൈയിൽ രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ചു. പിന്നീട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents