തിരുവനന്തപുരം : നന്ദൻകോട്ടെ ഒരു വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശിയായ നിതിൻ (27) ആണ് ഇന്നലെ രാത്രിയോടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ് ദാരുണമായി മരണപ്പെട്ടത്. സംഭവസമയം നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തിനെ ഇന്ന് രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നിലവിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ രാത്രി വൈകിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. മൂന്നാം നിലയിൽ നിന്നും നിതിൻ താഴേക്ക് വീണ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിവരം കെട്ടിടത്തിന്റെ കെയർ ടേക്കറെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് കെയർ ടേക്കറും സുഹൃത്തുക്കളും ചേർന്ന് നിതിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീഴ്ചയുടെ കാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂ എന്നും മ്യൂസിയം പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

0 Comments