banner

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം; ഭാര്യയെയും രക്ഷപ്പെടുത്താൻ ശ്രമിച്ച അയൽവാസിയായ സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു



പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂരിൽ യുവാവ് ഭാര്യയെയും അയൽവാസിയെയും വെട്ടിക്കൊലപ്പെടുത്തി. ഭാര്യ വൈഷ്ണവി (27), അയൽവാസിയായ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജു ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

വൈഷ്ണവിയുടേയും ഭർത്താവായ ബൈജുവിന്റെയും ഇടയിൽ വഴക്ക് ഉണ്ടായതിനെ തുടർന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങി ഓടി. പിന്നാലെ എത്തിയ ബൈജു വഴിയിലും തർക്കം തുടരുകയായിരുന്നു. തുടർന്ന് വിഷ്ണുവിന്റെ വാടകവീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാളുകൊണ്ട് ആക്രമിച്ചു.

വൈഷ്ണവിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച വിഷ്ണുവിനും വെട്ടേറ്റു. വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സംഭവ ശേഷം ബൈജു സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ഇവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയിലെടുത്തു. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment

0 Comments