അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി ജംഗ്ഷനിൽ ഇന്ന് രാവിലെ കനത്ത മഴയിലും കാറ്റിലും പഴകിയ ഒരു കൊന്നമരം റോഡിലേക്ക് കടപുഴകി വീണു. തിരക്കേറിയ ഈ ജംഗ്ഷനിൽ, നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലത്താണ് സംഭവം നടന്നത്. സമീപത്ത് ഓട്ടോ സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. യാത്രക്കാർക്കും വാഹനങ്ങൾക്കും ഗതാഗത തടസ്സം നേരിട്ടു.
അപകടത്തിൽ ആളപായമില്ല. മരം വീണത് റോഡിൽ ഗതാഗതക്കുരുക്കിന് കാരണമായി. പ്രദേശവാസികളും ഓട്ടോ ഡ്രൈവർമാരും അധികൃതരെ വിവരമറിയിച്ചു. അധികൃതരുടെ സാന്നിധ്യത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു.
കനത്ത മഴയും കാറ്റും മൂലം അഞ്ചാലുംമൂട് മരങ്ങൾ വീഴുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. ഇതിനോടകം കരുവഭാഗത്തും മുക്കടക്കമുക്കിലും മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് വീണ് വൈദ്യുതി തടസ്സം നേരിട്ടിരുന്നു. അപകടകരമായ നിലയിലുള്ള മരങ്ങൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
0 Comments