കൊല്ലം : കരുനാഗപ്പള്ളിയിൽ ചക്ക ഇടാൻ ശ്രമിക്കവേ വൈദ്യുതാഘാതമേറ്റ് പെട്ടി ഓട്ടോ ഡ്രൈവർ മരിച്ചു. മരുതൂർകുളങ്ങര തെക്ക് കല്ലേലി മീനത്തതിൽ അബ്ദുൽ സലീം (48) ആണ് മരിച്ചത്. ഹൈസ്കൂൾ ജംഗ്ഷന് കിഴക്ക് കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടിലെ പ്ലാവിൽനിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക ഇടാൻ ശ്രമിക്കവേ വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് വീണ അബ്ദുൽ സലീമിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൈസ്കൂൾ ജംഗ്ഷനിൽ പെട്ടി ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ സലീം, ചക്ക മൊത്തമായി എടുത്ത് ഹൽവ, ചിപ്സ് തുടങ്ങിയവ ഉണ്ടാക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും എത്തിച്ച് നൽകുന്ന ജോലിയും ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം മരുതൂർകുളങ്ങര മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി.
ഭാര്യ: ജൂബൈറത്ത് മക്കൾ: തൻസിൻ, തസ്‌ലീം മാതാപിതാക്കൾ: ജമീലബീവി, പരേതനായ ഇസ്മായിൽകുഞ്ഞ്
0 Comments