banner

കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറിയെയും പ്രസിഡൻ്റിനെയും തിരഞ്ഞെടുത്തു



കൊല്ലം ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡിൻ്റെ ആദ്യ യോഗം ചേർന്ന് പ്രസിഡൻ്റായി അഡ്വ പി.ബി. ശിവൻ, സെക്രട്ടറിയായി അഡ്വ കെ.ബി.മഹേന്ദ്ര എന്നിവരെ ഐകകകണ്ഠ്യേന തെരഞ്ഞെടുത്തു.
പുതിയ ബോർഡ് അംഗങ്ങൾ അഡ്വ അനൂബ് ബി മുണ്ടയ്ക്കൽ, അഡ്വ വിനോദ് വി വെള്ളിമൺ, അഡ്വ ആതിര എസ് ചന്ദ്രൻ, അഡ്വ പ്രേംലാൽ എസ്, അഡ്വ ഫറൂഖ് നിസാർ, അഡ്വ അക്ഷയ് ഫ്രാൻസിസ്, അഡ്വ നന്മ ലക്ഷ്മി എന്നിവരാണ്. ഇടത് പക്ഷ പാനലും കോൺഗ്രസ്-ബി.ജെ.പി - ആർ.എസ്.പി സഖ്യ പാനലും തമ്മിൽ നടന്ന മത്സരത്തിൽ ഇടത് പക്ഷ പാനലിലെ എട്ട് പേരും ബി.ജെ.പിയിലെ ഒരാളുമാണ് വിജയിച്ചത്. 
കൊല്ലം കോടതി സമുച്ചയ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും, കോടതികളിൽ നടപ്പാക്കി വരുന്ന ഇ ഫയലിംഗ് സംവിധാനത്തിൽ അഭിഭാഷകരും ക്ലർക്കുമാരും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments