banner

‘ആരോഗ്യമന്ത്രിയുടെ രാജിയിൽക്കുറഞ്ഞ് ഒന്നുമില്ല’...!, സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനിറങ്ങി കോണ്‍ഗ്രസ്

കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കോട്ടയത്തെത്തും. നാളെ കോട്ടയത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്‌റെ തീരുമാനം.

ആരോഗ്യമന്ത്രി രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്‌റെ പ്രധാന ആവശ്യം. ഇന്ന് വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ബിന്ദുവിന്റെ മൃതദേഹവുമായി ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ആംബുലന്‍സിന് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Post a Comment

0 Comments