banner

അഞ്ചാലുംമൂട്ടിൽ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായ സംഭവം....!, കണ്ടെടുത്തത്, വീട്ടിൽ സൂക്ഷിച്ചിരുന്നത് ഉൾപ്പെടെ 14.250 ഗ്രാം എം.ഡി.എം.എ; പോളോ കാറിലെ വില്പന എക്സൈസ് പൂട്ടിച്ചതിങ്ങനെ


അഞ്ചാലുംമൂട് : തൃക്കടവൂർ സി.കെ.പി. ജംങ്ഷന് സമീപം 14.250 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. തൃക്കരുവ ഞാറയ്ക്കൽ ഏലുമല കായൽവാരം സ്വദേശി നൗഫൽ.കെ (32), തൃക്കടവൂർ കോട്ടയ്ക്കകം പ്രദേശത്ത് വാടകവീട്ടിൽ താമസിക്കുന്ന താര നിവാസിൽ അഖിൽജിത്ത് (28) എന്നിവരാണ് കൊല്ലം എക്സൈസ് റേഞ്ച് സംഘത്തിൻ്റെ പിടിയിലായത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനമായ വോക്സ്‌വാഗൺ പോളോ കാറിൽ നിന്ന് 3.915 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഈ കാറിൽ ആയിരുന്നു പ്രതികൾ കറങ്ങിനടന്ന് ലഹരി വിൽപ്പന നടത്തിവന്നത്. തുടർന്ന് നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 10.257 ഗ്രാം എം.ഡി.എം.എ. കൂടി കണ്ടെത്തി. ആകെ 14.250 ഗ്രാം എം.ഡി.എം.എ. വിൽപ്പനയ്ക്കായി കൈവശം വെച്ചതിന് പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു.

വാഹനവും മൊബൈൽ ഫോണുകളും കൈയ്യിൽ ഉണ്ടായിരുന്ന പണവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഓപ്പറേഷനിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിനോദ് ആർ.ജി., ഷഹാലുദ്ദീൻ, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ്, പ്രദീഷ്, ജിത്തു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രീസ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Post a Comment

0 Comments