banner

അഞ്ചാലുംമൂട് പെരിനാട് നിന്ന് കഞ്ചാവുമായി 55-കാരൻ പോലീസ് പിടിയിൽ

അഞ്ചാലുംമൂട് : ജില്ലയിലേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്താൻ ശ്രമിച്ച ഒഡീഷ സ്വദേശി പോലീസ് പിടിയിൽ. ഗജപതി ജില്ലയിലെ ഗുലുബ സ്വദേശി ബ്രഹ്മദാസ് നായക് (55) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് 9.5 കിലോഗ്രാം കഞ്ചാവാണ് കൊല്ലം സിറ്റി ഡാൻസാഫ് ടീമിന്റെയും അഞ്ചാലുംമൂട് പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടികൂടിയത്.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ പോലീസ് പരിശോധന ശക്തമാക്കിയതിനെ തുടർന്ന്, പ്രതി കായംകുളത്ത് ഇറങ്ങി മെമുവിൽ പെരിനാട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ബ്രഹ്മദാസ് നായക് എന്ന് പോലീസ് സൂചിപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments