കൊല്ലം : ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പെരിനാട് ഗ്രാമപഞ്ചായത്ത് ചെറുമൂട് അഞ്ചാം വാർഡിലെ മിന്നൂസ് ജെഎൽജി കൃഷി ചെയ്ത ബന്ദിപ്പൂവിന്റെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ. ജഗന്നാഥൻ, സിഡിഎസ് ചെയർപേഴ്സൺ ശോഭ, അഗ്രി സിആർപി ബീന അപ്പോളോ, ശ്രീലത, ജെഎൽജി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയുടെ വിജയകരമായ വിളവെടുപ്പ് പ്രദേശത്തെ കർഷകരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജെഎൽജി അംഗങ്ങളുടെ പ്രയത്നത്തെ അഭിനന്ദിക്കുകയും ചെയ്തു.
0 Comments