banner

തൃശ്ശൂർ എംപി സുരേഷ് ഗോപിയെ കാണ്മാനില്ലെന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി


തൃശ്ശൂർ എംപി സുരേഷ് ഗോപിയെ കാണ്മാനില്ല എന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. ഈമെയിൽ വഴിയാണ് കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപിയെ പരിഹസിച്ചു കൊണ്ടുള്ള പരാതി ഗോകുൽ നൽകിയിരിക്കുന്നത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നും തിരോധാനത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു.

“അടുത്ത ദിവസങ്ങളിലൊന്നും തൃശൂരിൽ സുരേഷ്ഗോപി പങ്കെടുക്കുന്ന പരിപാടികളില്ല. എംപിയുടെ ഓഫീസിൽ ബന്ധപ്പെട്ടിട്ടും കാണാൻ കഴിയില്ല, അദ്ദേഹം എന്ന് വരുമെന്ന് അറിയില്ല, സിനിമാ ഷൂട്ടിങ്ങിനായി പോയതാകാം എന്നൊക്കെയുള്ള അവ്യക്തമായ മറുപടികളാണ് കിട്ടിയതെന്ന്” ഗോകുൽ പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലും സുരേഷ് ഗോപിക്കെതിരായ പ്രചരണങ്ങൾ നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി “തൃശ്ശൂരിൽ ആർക്കോവേണ്ടി കാണ്മാനില്ല പരസ്യം വന്നെന്നു കേട്ടു..!!!” എന്ന് സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് പോസ്റ്റിട്ടത്.

ദേശീയ അവാർഡ് മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നതിന് സുരേഷ് ഗോപിയുടെ ഇടപെടൽ നടത്തതാണെന്ന് ഉർവശി പറഞ്ഞിരുന്നെങ്കിലും ദിവസങ്ങൾക്ക് ശേഷവും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

Post a Comment

0 Comments