banner

തൃക്കരുവ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം നേതൃത്വത്തിൽ മാർച്ചും ധർണയും


അഞ്ചാലുംമൂട് : യുഡിഎഫ് നേതൃത്വത്തിലുള്ള തൃക്കരുവ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് അധ്യക്ഷ സരസ്വതി രാമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ ഉദ്ഘാടനം ചെയ്തു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം എസ്.ആർ. രതീഷ് അധ്യക്ഷനായി. സിപിഎം ഏരിയ സെന്റർ അംഗം ബൈജു ജോസഫ് സ്വാഗതം ആശംസിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ.ജി. ബിജു, ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, ടി.എസ്. ഗിരി, സി. ബാബു എന്നിവർ പ്രതിഷേധ ധർണയിൽ സംസാരിച്ചു. 

Post a Comment

0 Comments