തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇന്ന് വില കൂടാതെ കുറയാതെ നിൽക്കുന്നത്. പവന് ഇന്നലെ 160 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74320 രൂപയാണ്.
കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 480 രൂപയാണ് പവന് കുറഞ്ഞത്. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്. ഭൗമ രാഷ്ട്രിയ പ്രശ്നങ്ങൾ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻ്റിൻ്റെ നികുതി നയം ആഭ്യന്തര ഓഹരി വിപണിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്.. രൂപയുടെ മൂല്യവും ഇടിഞ്ഞു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9290 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7620 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5935 ആണ്. വെള്ളിയുടെ വിലയിലും ഇടിവ് നേരിടുന്നുണ്ട്. ഇന്നലെ ഗ്രാമിന് 2 രൂപ കുറഞ്ഞിരുന്നു. ഇന്ന്വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 120 രൂപയാണ്.
%20(84)%20(5)%20(14)%20-%202025-07-14T%20(11).jpg)
0 Comments