banner

ബി.ജെ.പി നേതാവിനും സ്വകാര്യ ചാനലിനും എതിരായ പീഡന പരാതികൾ: കേസ് അന്വേഷിക്കാത്തത് ഇരുവരും സി.പി.എമ്മിൻ്റെയും പിണറായി വിജയൻ്റെയും വർക്കിംഗ് പാർട്ട്നർമാരായതു കൊണ്ടാണെന്ന് ജെബി മേത്തർ എം.പി.

ചടയമംഗലം : ബി.ജെ.പി നേതാവ് സി.കൃഷ്ണകുമാറിൻ്റെയും റിപ്പോർട്ടർ ചാനലിൽ ഒരു സ്ത്രീക്കും നേരെ ഉണ്ടായ പീഡന പരാതികൾ അന്വേഷിക്കാത്തത് ഇരുവരും സി.പി.എമ്മിൻ്റെയും പിണറായി വിജയൻ്റെയും വർക്കിംഗ് പാർട്ട്നർമാരായതു കൊണ്ടാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കുട്ടത്തിലിനെതിരെ അന്വേഷണം നടത്തുന്ന പിണറായിക്ക് ബി.ജെ.പി നേതാവിൻ്റെ പേര് കേൾക്കുമ്പോൾ മുട്ടിടിക്കും. ഹവാല പണമിടപാട്  കേസിൽ സുരേന്ദ്രനെ രക്ഷിച്ച പിണറായി കൃഷ്ണ കുമാറിനും രക്ഷാമാർഗം ഒരുക്കുകയാണ്. റിപ്പോർട്ടർ ചാനലിലെ സ്ത്രീ തനിക്ക് തൊഴിലിടത്ത് നേരിട്ട പ്രയാസങ്ങൾ പരസ്യമായി വെളിപ്പെടുത്തിയിട്ടും അന്വേഷണവും നടപടിയുമില്ല- അവർ പറഞ്ഞു.

മഹിളാസാഹസ് കേരളയാത്രയ്ക്ക് അലയമൺ, ഇറ്റിവ,തുടയന്നൂർ,ചിതറ, മടത്തറ, കുമ്മിൾ, കടയ്ക്കൽ, ആൽത്തറമൂട് ,നിലമേൽ,ചടയമംഗലം ,ഇളമാട്, വെളിനെല്ലൂർ എന്നീ  മണ്ഡലങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ഡി സി സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ,

കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ, നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല,  സെക്രട്ടറിമാരായ അഡ്വ.സൈമൺ അലക്സ്, നടക്കുന്നിൽ വിജയൻ,

അഡ്വ. ജെർമിയാസ്, എന്നിവർ  വിവിധ സ്വീകരണ യോഗങ്ങൾ   ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫെബ സുദർശൻ, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തൻ, ആർ രശ്മി,മാരിയത്ത് ബീവി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments