കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിന്റെ ഭാഗമായി ജനമൈത്രി ബീറ്റ് പരിധിയിലെ 60 നിർധന കിടപ്പ് രോഗികൾക്ക് ഭക്ഷ്യകിറ്റും ഓണസദ്യയും, സ്റ്റേഷൻ പരിധിയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് ഓണക്കോടിയും വിതരണം ചെയ്തു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം കരുനാഗപ്പള്ളി എഎസ്പി ശ്രീമതി അഞ്ജലി ഭാവന ഐ.പി.എസ് നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച എസ്.ഐ വേണുഗോപാലിനെയും എസ്‌സിപിഒ ഹാഷിമിനെയും ആദരിച്ചു. സാമൂഹ്യ പ്രവർത്തകരായ ഉത്രാടം സുരേഷ്, സന്തോഷ് തൊടിയൂർ, സുജിത് എന്നിവർ സന്നിഹിതരായിരുന്നു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജു, എസ്.ഐമാരായ ഷമീർ, ആഷിഖ്, എ.എസ്.ഐ. ജയകൃഷ്ണൻ, എസ്‌സിപിഒമാരായ വിശാഖ്, പ്രശാന്ത്, കൃഷ്ണകുമാർ, സരൺ തോമസ്, ജിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
%20(84)%20(5)%20(14)%20-%202025-07-14T%20-%202025-08-29T221747.709.jpg)
0 Comments