banner

കൊല്ലത്ത് എംഡിഎംഎ കൈവശം വച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവും 50,000 രൂപ പിഴയും


കൊല്ലം : കൊട്ടിയം-കണ്ണനല്ലൂർ റോഡിൽ കണ്ണനല്ലൂർ ജംഗ്ഷന് സമീപം രാത്രി വാഹന പരിശോധനയ്ക്കിടെ കാർ ഓടിച്ചുവന്നയാളുടെ പോക്കറ്റിൽ നിന്ന് 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്ത കേസിലെ പ്രതി തൃക്കോവിൽവട്ടം വില്ലേജിലെ കുന്നത്തുവിള വീട്ടിൽ രാഹുൽ (33) നെ കുറ്റക്കാരനായി കണ്ട് 7 വർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും വിധിച്ച് കൊല്ലം അഡീഷണൽ സെഷൻസ് കോടതി-6 ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ ഉത്തരവിട്ടു. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണം.

2023 സെപ്റ്റംബർ 6-ന് പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. കണ്ണനല്ലൂർ സബ് ഇൻസ്പെക്ടറായിരുന്ന ഗോപകുമാർ എസ്. നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന വി. ജയകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയെ വിസ്തരിക്കുകയും ഒരു രേഖ ഹാജരാക്കുകയും ചെയ്തു.

കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.കെ. മനോജ് ഹാജരായി. എഎസ്ഐ മനോരഥൻ പിള്ള പ്രോസിക്യൂഷൻ സഹായിയായിരുന്നു.

Post a Comment

0 Comments