banner

അഷ്ടമുടി ഒന്നാം വാർഡിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പ് ഹൗസ്

അഞ്ചാലുംമൂട് : അഷ്ടമുടി ഒന്നാം വാർഡിലെ ദീർഘകാല കുടിവെള്ള പ്രതിസന്ധിക്ക് അവസാനം കുറിച്ച് പുതിയ പമ്പ് ഹൗസ് നിർമാണം പൂർത്തിയായി.  പമ്പ് ഹൗസിന്റെ ഉദ്ഘാടനം തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ നിർവഹിച്ചു. 

വാർഡ് മെമ്പർ സുജിത്ത് അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് സുലഭ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മിൻ കരുവ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സലീന ഷാഹുൽ, വാർഡ് മെമ്പർമാരായ അനിൽകുമാർ, ബീനാ രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, സൂപ്രണ്ട് പ്രവീൺ ധനപാലൻ, വാട്ടർ അതോറിറ്റി സ്റ്റാഫ് നൗഷാദ്, ഓപ്പറേറ്റർമാരായ രാജൻ പിള്ള, ഷൈജു തുടങ്ങിയവർ പങ്കെടുത്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ പമ്പ് ഹൗസ് നിർമ്മിച്ചത്.

Post a Comment

0 Comments