banner

അഷ്ടമുടി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന് നമ്പർ നൽകാത്ത പഞ്ചായത്ത് നടപടി പ്രതിഷേധാർഹമെന്ന് എസ്.ഡി.പി.ഐ



അഞ്ചാലുംമൂട് : അഷ്ടമുടി സർക്കാർ സ്കൂളിൽ പുതുതായി നിർമിച്ച ബഹുനില കെട്ടിടത്തിന് പഞ്ചായത്ത് കെട്ടിട നമ്പർ നൽകാത്തതിനാൽ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിൽ ശക്തമായ പ്രതിഷേധവുമായി എസ്.ഡി.പി.ഐ. കൊല്ലം ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായ അഷ്ടമുടി സ്കൂളിൽ, മത്സ്യതൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മക്കൾ പ്രധാനമായും പഠിക്കുന്നു. പഴയ കെട്ടിടം ശോചനീയാവസ്ഥയിലായിരുന്ന സാഹചര്യത്തിൽ നിർമിച്ച പുതിയ മന്ദിരം ഉദ്ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും നമ്പർ ലഭിക്കാത്തതിനാൽ അടഞ്ഞുകിടക്കുകയാണ്.

സംസ്ഥാനത്ത് പല സ്കൂളുകളിലും പഴയ കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന വാർത്തകൾ നിരന്തരം വരുന്ന സാഹചര്യത്തിൽ, പുതിയ കെട്ടിടം നിർമിച്ചിട്ടും വിദ്യാർത്ഥികൾക്ക് പഠനത്തിന് ഉപയോഗിക്കാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് എസ്.ഡി.പി.ഐ. അഞ്ചാലുംമൂട് കോർപറേഷൻ കമ്മിറ്റി സെക്രട്ടറി അനസ് കുരീപ്പുഴ ആരോപിച്ചു. വിദ്യാർത്ഥികളുടെ ഭാവിയെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി ബലികഴിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് ഉടൻ കെട്ടിട നമ്പർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ, പഞ്ചായത്തിനെതിരെ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അനസ് കുരീപ്പുഴ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments