ട്രെയിൻ ഇറങ്ങി നടക്കവേ പ്രധാന കവാടത്തിന് സമീപത്ത് നിന്നും ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് മൂവരെയും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. സോനുവിന്‍റെ ബാഗിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് പതിവായി എംഡിഎംഎ കടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.
27 ഗ്രാം എംഡിഎംഐയുമായി മൂന്ന് യുവാക്കൾ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ
തിരുവല്ല : എംഡിഎംഐയുമായി മൂന്ന് യുവാക്കൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഡാൻസാഫ് സംഘത്തിന്‍റെയും തിരുവല്ല പൊലീസിന്‍റെയും പിടിയിലായി. 27 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ബാംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ ബുധനാഴ്ച രാവിലെ 10 മണിയോടെ എത്തിയ അയിരൂർ സ്വദേശികളായ സെബിൻ , സോനു , ചാലക്കുടി സ്വദേശിയായ വിമൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

0 Comments