കൊച്ചി : യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ തള്ളുകയും ചെയ്ത സംഭവത്തിൽ പാസ്റ്റർ ഉൾപ്പെടെ 3 പേർ പിടിയിൽ.
ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര സുദർശനനെ (42) ആണ് ആക്രമിക്കപ്പെട്ടത്. വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മനോനില ശരിയല്ലെന്ന് കണ്ട് അഗതിമന്ദിരത്തിലാക്കുകയും ചെയ്ത വ്യക്തിയാണ് സുദർശൻ. എന്നാൽ ഇവിടെ വച്ച് അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാർ സുദർശനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

0 Comments