banner

പിഎം ശ്രീ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കേരളം...!, വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ഉപസമിതി യോഗം ഉടൻ; റിപ്പോർട്ട് സമർപ്പിക്കും വരെ 'ഫ്രീസ്'


പിഎം ശ്രീ കരാര്‍ പുനഃപരിശോധിക്കാനുള്ള തീരുമാനം അറിയിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ഉപസമിതിയുടെ യോഗം ഉടന്‍ ചേരും.

മന്ത്രിസഭ നിശ്ചയിച്ച ഏഴംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ പദ്ധതി നടപ്പിലാക്കുന്നതായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാകില്ലെന്ന് കത്തിലൂടെ അറിയിക്കും.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ ഏഴംഗ സമിതി വിഷയം പഠിക്കാന്‍ അധികം വൈകാതെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് നീക്കം. സര്‍ക്കാര്‍ തീരുമാനത്തെ പദ്ധതി പൂര്‍ണ്ണമായും അവസാനിച്ചു എന്ന നിലയിലാണ് സിപിഐ കാണുന്നത്. എന്നാല്‍ സിപിഐ കടുംപിടുത്തം പിടിച്ച് സിപിഐഎം തീരുമാനം തിരുത്തിയതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

പിഎം ശ്രീ നടപ്പാക്കുന്നത് പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഏഴംഗ മന്ത്രിസഭ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നുമാണ് അറിയിച്ചത്.

Post a Comment

0 Comments