കൊല്ലം : കൊല്ലം കോർപ്പറേഷനിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേവല ഭൂരിപക്ഷം നേടി ഭരണം സ്വന്തമാക്കി. 56 വാർഡുകളിലേക്കുള്ള മത്സരത്തിൽ യുഡിഎഫ് 27 വാർഡുകളും എൽഡിഎഫ് 16 വാർഡുകളും എൻഡിഎ 12 വാർഡുകളും സ്വന്തമാക്കി. ഒരു വാർഡിൽ സ്വതന്ത്രൻ വിജയിച്ചു.
ത്രികോണ മത്സരം ആവേശകരമായിരുന്നു. എൻഡിഎയുടെ 12 വാർഡുകളിലെ വിജയം മുന്നണിക്ക് ശക്തി പകരുന്നതാണ്. ചില വാർഡുകളിൽ നേരിയ വോട്ട് വ്യത്യാസത്തിൽ മാത്രം വിജയം നേടിയത് മത്സരത്തിന്റെ കാഠിന്യം വെളിവാക്കുന്നു.
മുന്നണി തിരിച്ചുള്ള വിജയം:
യുഡിഎഫ് (27 വാർഡുകൾ):
001 ശക്തികുളങ്ങര ഹാർബർ: സേവ്യർ മത്യാസ് – 1880 വോട്ട്
003 മീനത്തുചേരി: ദീപു ഗംഗാധരൻ ബി – 2166 വോട്ട്
004 കാവനാട്: രാധിക സജി – 1732 വോട്ട്
007 കുറേപ്പുഴ: ബി അജിത്കുമാർ – 2284 വോട്ട്
009 അഞ്ചാലുംമൂട് വെസ്റ്റ്: റീജ സുഗുണൻ – 1718 വോട്ട്
010 അഞ്ചാലുംമൂട് ഈസ്റ്റ്: അഡ്വ. എം. എസ്. ഗോപകുമാർ – 2357 വോട്ട്
011 കടവൂർ: ധന്യ രാജു – 1357 വോട്ട്
014 വടക്കുംഭാഗം: കുരുവിള ജോസഫ് – 1619 വോട്ട്
025 കോളേജ് ഡിവിഷൻ: പി. കെ. അനിൽ കുമാർ – 1781 വോട്ട്
028 വടക്കേവിള: കൃഷ്ണ കുമാർ ഡി – 1808 വോട്ട്
029 പള്ളിമുക്ക്: ഷൈമ – 1632 വോട്ട് (വെറും 1 വോട്ടിന്റെ നേരിയ ഭൂരിപക്ഷം)
031 കിളികൊല്ലൂർ: റ്റി. ലൈലാകുമാരി – 1998 വോട്ട്
032 പുന്തലത്താഴം: പി. രാജേന്ദ്രൻ പിള്ള – 1342 വോട്ട്
034 മനക്കാട്: സദക്കത്ത്. എ – 2420 വോട്ട്
035 കൊല്ലൂർവിള: മഷ്ഹൂർ പള്ളിമുക്ക് – 1835 വോട്ട്
036 കയ്യാലക്കൽ: മാജിദ വഹാബ് – 2588 വോട്ട്
038 ആക്കോലിൽ: എ. കെ. അസൈൻ – 1414 വോട്ട്
039 തെക്കുംഭാഗം: ഇസബെല്ല. ജെ – 1760 വോട്ട്
043 മുണ്ടക്കൽ: ജയലക്ഷ്മി. ജെ – 1870 വോട്ട്
045 കന്റോൺമെന്റ്: ഷൈനി. റ്റി – 1683 വോട്ട്
046 ഉദയമാർത്താണ്ഡപുരം: ധന്യ. എസ് – 1860 വോട്ട്
047 താമരക്കുളം: എ. കെ. ഹഫീസ് – 1275 വോട്ട്
048 പോർട്ട്: വിൻസി ബൈജു – 2738 വോട്ട്
049 കൈക്കുളങ്ങര: പ്രീത. ജെ – 1939 വോട്ട്
051 തങ്കശ്ശേരി: കരുമാലിൽ ഡോ. ഉദയാ സുകുമാരൻ – 1933 വോട്ട്
052 തിരുമുല്ലാവാരം: ഉദയാ തുളസീധരൻ – 1175 വോട്ട്
053 മുളങ്കാടകം: രഞ്ജിത്ത് കലുങ്കുംമുഖം – 1220 വോട്ട്
എൽഡിഎഫ് (16 വാർഡുകൾ):
005 വള്ളിക്കീഴ്: വിദ്യാമനോജ് – 1459 വോട്ട്
006 കുരീപ്പുഴ വെസ്റ്റ്: എ. എം. മുസ്തഫ – 2291 വോട്ട്
008 നീരവിൽ: മഹേഷ് ആർ – 1751 വോട്ട് (10 വോട്ടിന്റെ നേരിയ ഭൂരിപക്ഷം)
012 മത്തിലിൽ: ബി പ്രശാന്ത് – 1614 വോട്ട്
019 കോയിക്കൽ: എ. എം. റാഫി – 1153 വോട്ട്
021 മങ്ങാട്: അജീന പ്രശാന്ത് – 1198 വോട്ട്
024 കരിക്കോട്: സി ബാബു – 2006 വോട്ട്
026 പാൽക്കുളങ്ങര: ബാബു. ജി – 1431 വോട്ട്
027 അമ്മൻനട: നിർമ്മൽ – 1489 വോട്ട്
030 അയത്തിൽ: ജാരിയത്ത് – 1467 വോട്ട്
037 വാളത്തുംഗൽ : സുജ – 1815 വോട്ട്
040 ഇരവിപുരം: നിഷ സന്തോഷ് – 1195 വോട്ട്
041 ഭരണിക്കാവ്: ലക്ഷ്മി ഷാജി – 1125 വോട്ട്
044 പട്ടത്താനം: അഡ്വ. ജെ. സൈജു – 896 വോട്ട്
054 ആലാത്തുകാവ്: രാജശ്രീ. എം – 1195 വോട്ട്
056 കണ്ണിമേൽ: പി. ജെ. രാജേന്ദ്രൻ – 1492 വോട്ട്
എൻഡിഎ (12 വാർഡുകൾ):
002 ശക്തികുളങ്ങര: ഷിജി – 1385 വോട്ട്
013 തേവള്ളി: ബി ഷൈലജ – 1587 വോട്ട്
015 ആശ്രാമം: സുരേഷ് കുമാർ സി – 1550 വോട്ട്
016 ഉളിയക്കോവിൽ: സന്ധ്യ സജീവ് – 1772 വോട്ട്
017 ഉളിയക്കോവിൽ ഈസ്റ്റ്: അഭിലാഷ് ടി ആർ – 1629 വോട്ട്
018 കടപ്പാക്കട: പ്രഭിൻകുമാർ എ – 1103 വോട്ട്
020 കല്ലുംതാഴം: മോൻസി ദാസ് – 1042 വോട്ട്
022 അരുണൂട്ടിമംഗലം: ടി ജി ഗിരീഷ് – 2036 വോട്ട്
033 പാലത്തറ: ആർ. ഡെസ്റ്റിമോണ – 1480 വോട്ട്
042 തെക്കേവിള: ദീപിക പ്രമോജ് – 1460 വോട്ട്
050 കച്ചേരി: ശശികലറാവു – 1466 വോട്ട്
055 കണ്ണിമേൽ വെസ്റ്റ്: അജിത്ത് ചോഴത്തിൽ – 1160 വോട്ട്
സ്വതന്ത്രൻ (1 വാർഡ്):
023 ചാത്തിനാംകുളം: എ. നിസ്സാർ – 1690 വോട്ട്
കൊല്ലം കോർപ്പറേഷനിലെ ഫലം യുഡിഎഫിന് ആശ്വാസം പകരുന്നു. എൻഡിഎയുടെ ശക്തമായ പ്രകടനം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേതുപോലെ ഇവിടെയും പ്രകടമാണ്. എൽഡിഎഫിന് തിരിച്ചടിയായി.

0 Comments