കൊല്ലം : പഴയാറ്റിൻകുഴിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് മാതാവിന്റെ പരാതി. പഴയാറ്റിൻകുഴി സംസംനഗറിൽ കയ്യാലയ്ക്കൽ ചേരിയിൽ കൊട്ടിലിൽ പടിഞ്ഞാറ്റതിൽ സനൂജിൻ്റെ (24) മരണത്തിലാണ് ഭാര്യവീട്ടുകാർക്കെതിരെ പരാതിയുയർന്നത്. ഡെലിവറി തൊഴിലാളിയായിരുന്ന സനൂജിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ സനൂജിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. (FIRST ON ASHTAMUDY LIVE NEWS)
2025 ഏപ്രിൽ 27ന് കൂട്ടിക്കട സ്വദേശിനിയായ യുവതിയുമായി വിവാഹം നടന്നു. തുടർന്ന് ഒക്ടോബർ 10ന് ജോലി സമയത്ത് തോളിന് പരിക്കേറ്റതോടെ ശസ്ത്രക്രിയക്ക് വിധേയനാകുകയും വരുമാനം നിലക്കുകയും ചെയ്തു. ഇതോടെ സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നുവെന്നാണ് പരാതി. ആത്മഹത്യ കുറിപ്പിലും ഭാര്യ വീട്ടുകാർക്കെതിരെ പരാതിയിലേതിന് സമാനമായ ആരോപണങ്ങളുണ്ട്. ഈ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.
ഭാര്യ, ഭാര്യ മാതാവ്, ഭാര്യ പിതാവ്, ഭാര്യയുടെ ഉമ്മിച്ചമ്മ, സഹോദരൻ ആദിൽ ഷാ എന്നിവർ ചേർന്ന് സനൂജിനെ നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാവ് ആരോപിച്ചു. ഒക്ടോബർ 6ന് ആദിൽ ഷാ കൂട്ടാളികളുമായി എത്തി സനൂജിനെ ആക്രമിക്കാൻ ശ്രമിച്ചതായും ഇതുസംബന്ധിച്ച് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments