Iklan

Iklan

,

Iklan

Video

ഇനി വെങ്കല പ്രതീക്ഷ : പി വി സിന്ധുവിന് തോല്‍വി

SPECIAL CORRESPONDENT
, Saturday, July 31, 2021 WIB Last Updated 2021-07-31T13:37:41Z
ഒളിമ്പിക്‌സ് ബാഡ്മിന്റ ണ്‍ സെമി ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി. ചൈനീസ് തായ്‌പേയ് താരം തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള ഗെയിമിനാണ് തോല്‍വി.

18-21 എന്ന സ്‌കോറില്‍ ആദ്യ ഗെയിം സിന്ധു കൈവിട്ടിരുന്നു. രണ്ടാം ഗെയിമില്‍ (സ്‌കോര്‍-(12-21) ശക്തമായ മുന്നേറ്റത്തിലൂടെയാണ് തായ് സുയിങ്ങ് വിജയിച്ചത്‌.വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധുവും ആദ്യ സെമിയില്‍ തോറ്റ ഹി ബിങ് ജിയാവോയും തമ്മില്‍ ഏറ്റുമുട്ടും.

മത്സരത്തിലുടനീളം തായ്പേയ് താരം ആധിപത്യം പുലര്‍ത്തി. രണ്ടാം ഗെയിമില്‍ സിന്ധുവിന് പൊരുതാന്‍ പോലും സാധിച്ചില്ല. ഇന്ത്യന്‍ താരത്തിന്റെ ബലഹീനതകള്‍ കൃത്യമായി കണ്ടെത്തിയ സു യിങ് അനായാസം രണ്ടാം സെറ്റും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി.കഴിഞ്ഞ ഒളിമ്പിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു

കലാശപ്പോരില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ ചെന്‍ യു ഫെയിയാണ് തായ് സു യിങ്ങിന്റെ എതിരാളി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents